Virat Kohli Breaks Don Bradman Record<br />ഇന്ത്യന്‍ ക്യാപ്റ്റനും ലോക രണ്ടാം റാങ്കുകാരനുമായ വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേട്ടത്തോടെ പല റെക്കോര്‍ഡുകളും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ബാറ്റിങ് ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ വരെ കോലിയുടെ ഉജ്ജ്വല പ്രകടനത്തിനു മുന്നില്‍ വഴി മാറിയിട്ടുണ്ട്. ഒന്നിലേറെ റെക്കോര്‍ഡുകളാണ് ഈയൊരു ഇന്നിങ്‌സിലൂടെ മാത്രം അദ്ദേഹം തിരുത്തിക്കുറിച്ചിരിക്കുന്നത്.